04 August Wednesday

എ ശാന്തകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കോഴിക്കോട്
എ ശാന്തകുമാറിന്റെ വിയോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഓൺലൈൻ യോഗം അനുശോചിച്ചു. അപമാനവീകരിക്കപ്പെട്ട ജീവിതാവസ്ഥകളോടുള്ള സംവാദമായിരുന്നു ശാന്തകുമാറിന്റെ നാടകങ്ങളെന്ന് കെ ഇ എൻ അഭിപ്രായപ്പെട്ടു. 
    എ കെ രമേശ് അധ്യക്ഷനായി. ഡോ.യു ഹേമന്ത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. ഖദീജ മുംതാസ്, കെ ടി കുഞ്ഞിക്കണ്ണൻ, വിൽസൺ സാമുവൽ, കെ ചന്ദ്രൻ, കെ ആർ മോഹൻദാസ്, ബാബു പറശ്ശേരി, കരീംദാസ്, ചന്ദ്രദാസ്, രാധാകൃഷ്ണൻ പേരാമ്പ്ര, ജാനമ്മ കുഞ്ഞുണ്ണി, മാവൂർ വിജയൻ, കോയ മുഹമ്മദ്, എം എ നാസർ, സജീഷ് നാരായണൻ, ഗിരീഷ് കളത്തിൽ, ഗിരീഷ് മണ്ണൂർ, ശ്രീകുമാർ ജി പുരം, ആർ വി സതി, ബഷീർ കോവൂർ എന്നിവർ സംസാരിച്ചു. കെ സുനിൽകുമാർ സ്വാഗതം പറഞ്ഞു.
കോഴിക്കോട് നാടക ഗ്രാമം അനുശോചിച്ചു.  സംവിധായകനും നാടക ഗ്രാമം ഡയറക്ടറുമായ ടി സുരേഷ് ബാബു, മോഹൻ കാരാട്, ശശി പൂക്കാട്, ഷൈജു കന്നൂര്, മധു മങ്കൂട്ടിൽ, കെ ടി മോഹൻ ദാസ്, വിനോദ് പിലാശ്ശേരി, മിർഷാദ് സൽമ എന്നിവർ സംസാരിച്ചു. 
കലാ സാംസ്‌കാരിക സംയുക്ത വേദി അനുശോചിച്ചു. കെ സലാം അധ്യക്ഷനായി. കെ സുബൈർ, ടി  വി  ബാലൻ, വിത്സൺ സാമുവൽ, അഡ്വ. കെ  പി അശോക് കുമാർ, അൻവർ കുനിമേൽ, സനാഫ് പാലക്കണ്ടി, ആർ എ ൻ ജയദേവൻ എന്നിവർ സംസാരിച്ചു.
കക്കോടി
കേരള നാടകപ്രവർത്തക സംഘം ജില്ലാ കമ്മിറ്റി അനുശോചിച്ചു.  പ്രസിഡന്റ്‌ വത്സൻ എടക്കോടൻ അധ്യക്ഷനായി. ബാബു പറശ്ശേരി, മാധവൻ കുന്നത്തറ, കാവിൽ പി മാധവൻ, കോഴിക്കോട് ശിവരാമൻ, പൗർണമി ശങ്കർ, ബാലചന്ദ്രൻ ന്യൂമെൻസ്, സത്യൻ മുദ്ര, ഗംഗൻ ആയാടത്തിൽ, പള്ളിക്കര കരുണാകരൻ, കലാനിലയം ഭാസ്കരൻനായർ, ബൽറാം കോട്ടൂർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top