04 August Wednesday
‘ലൈഫ്’‌ ഈസ്‌ ബ്യൂട്ടിഫുൾ

100 ദിനം, ഉയരും 935 വീട്‌

സ്വന്തം ലേഖികUpdated: Friday Jun 18, 2021

കോഴിക്കോട്‌ 

രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ നിർമാണം പൂർത്തീകരിക്കുക 935 വീടുകൾ. വിവിധ ഭാഗങ്ങളിലായി ലൈഫ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി മേൽക്കൂര വരെ എത്തിയ വീടുകളാണ്‌ സെപ്‌തംബർ 30നകം പണി പൂർത്തിയാക്കി കൈമാറുക. ഇതിനുള്ള നടപടികൾ പൂർത്തിയായി. 

പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 16,734 വീടുകൾ നിർമിച്ചു നൽകി. ഗുണഭോക്‌തൃ പട്ടികയിൽ ഉൾപ്പെട്ട 4467 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഒന്നാംഘട്ടത്തിൽ 6480 വീടുകൾ നിർമിച്ചു.  

ഭൂമിയുള്ള ഭവനരഹിതർ ഉൾപ്പെട്ട രണ്ടാം ഘട്ടത്തിൽ 10,254 വീടുകളാണ്‌ പണിതത്‌. 4306 വീടുകളുടെ പണി അന്തിമഘട്ടത്തിലാണ്‌. ഭൂമിയും വീടും ഇല്ലാത്തവർക്കായി മൂന്നാംഘട്ടത്തിലൂടെ വിവിധ ഇടങ്ങളിൽ ഫ്ലാറ്റും നിർമിച്ച്‌ നൽകുന്നുണ്ട്‌. 6047 പേരാണ്‌ ഗുണഭോക്‌തൃ പട്ടികയിലുള്ളത്‌. ഇതിനായി ആദ്യഘട്ടത്തിൽ ചാത്തമംഗലത്തെ പൂളക്കോടും നടുവണ്ണൂരിലെ മന്ദങ്കാവിലും ഭവന സമുച്ചയങ്ങൾ ഉയരും. 

നടുവണ്ണൂരിൽ 196 സെന്റിൽ 72 വീടുകളാണ്‌ ഉണ്ടാകുക. 10.54 കോടിയാണ്‌ നിർമാണത്തിന്‌ നീക്കിവയ്‌ക്കുന്നത്‌. ചാത്തമംഗലത്ത്‌ ഒരുങ്ങുന്ന 42 വീടുകളുള്ള ഭവന സമുച്ചയത്തിന്റെ നിർമാണം  തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top