29 July Thursday
-ഇന്ധനവില

21ന്‌ വാഹനംനിർത്തി 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കോഴിക്കോട്‌ 
ഇന്ധനവില വർധനക്കെതിരെ 21ന് 15 മിനിറ്റ്‌ ജില്ലയിലും വാഹനം റോഡിൽ നിർത്തി പ്രതിഷേധിക്കും. ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനംചെയ്ത പ്രതിഷേധ സമരം വിജയിപ്പിക്കാൻ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ കോർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. പകൽ 11ന്‌ ആംബുലൻസ് ഒഴിച്ചുള്ള മുഴുവൻ വാഹനങ്ങളും പങ്കാളികളാവണമെന്ന് അഭ്യർഥിച്ചു. 
യോഗം സംയുക്ത ട്രേഡ് യുണിയൻ ജില്ലാ കൺവീനർ ടി ദാസൻ ഉദ്ഘാടനംചെയ്തു. യോഗത്തിൽ കെ ഷാജി (ഐഎൻടിയുസി) അധ്യക്ഷനായി. കെ കെ മമ്മു, പരാണ്ടി മനോജ് (സിഐടിയു), പി കെ നാസർ, സതീശൻ (എഐടിയുസി), യു എ ഗഫൂർ (എസ്‌ടിയു), സി ജെ ഷാജി (എച്ച്‌എംഎസ്), ബിജു ആന്റണി (ജനതാ ലേബർ), ബഷീർ പാണ്ടികശാല (എൻഎൽയു) എന്നിവർ സംസാരിച്ചു. പി പി  കുഞ്ഞൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top