04 August Wednesday

പിടിച്ചെടുത്ത വാഹനങ്ങള്‍ 
പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കോഴിക്കോട്
പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കാൻ കലക്ടറുടെ ഉത്തരവ്. ദുരന്തനിവാരണ നിയമത്തിലെ  26, 34  വകുപ്പുകള്‍ പ്രകാരമാണ് നടപടി. റോഡുകളിലും തെരുവുകളിലും വാഹനങ്ങള്‍ ദീർഘകാലം പാര്‍ക്ക് ചെയ്യുന്നതും ഉപേക്ഷിക്കുന്നതും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും  വെല്ലുവിളിയാണ്. ഇത്‌ റോഡപകടങ്ങള്‍ക്ക്‌ കാരണമാകുന്നു.    വാഹനങ്ങളുടെ ബാറ്ററികള്‍, ടയറുകള്‍, പെയിന്റ്, മറ്റു ഭാഗങ്ങള്‍ എന്നിവ ക്ഷയിക്കുമ്പോള്‍ പരിസ്ഥിതിക്കും ഹാനികരമാണ്. 
   ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കാൻ അടിയന്തര നടപടി സ്വീകരിക്കാന്‍  സബ് കലക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും. ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലങ്ങള്‍ തഹസില്‍ദാര്‍മാര്‍ കണ്ടെത്തണം.
  വാഹനങ്ങള്‍ മാറ്റുന്നതിനു മുമ്പ് വിശദമായ മഹസര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവ നീക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് സമര്‍പ്പിക്കും.  പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും മൂന്നു മാസത്തിനകം നീക്കം ചെയ്യപ്പെട്ടെന്ന്  ഉറപ്പാക്കേണ്ടത്‌  സബ് ഡിവിഷണല്‍ മജിസ്ട്രേട്ടിന്റെ ഉത്തരവാദിത്തമാണ്.  ആവശ്യമായ പൊലീസ് സഹായം  നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാരോടും നിര്‍ദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top