23 July Tuesday

എം കെ രാധ ചരമവാർഷിക ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019
കുറ്റ്യാടി 
നിട്ടൂരിലെ എം കെ രാധയുടെ രണ്ടാം ചരമവാർഷികം സിപിഐ എം വടയം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സിപിഐ എം കുറ്റ്യാടി ലോക്കൽ കമ്മറ്റിയംഗവും റെഡ് വളണ്ടിയർ പഞ്ചായത്ത് ക്യാപ്റ്റനും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം കെ രാധ കുറ്റ്യാടി പഞ്ചായത്തംഗം, കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ പദവികളും വഹിച്ചിരുന്നു.  നടുപ്പൊയിലിൽ നടന്ന അനുസ്മരണ സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു. 
ഇ കെ നാണു അധ്യക്ഷനായി. പി പി ചന്ദ്രൻ, ടി കെ ബിജു, എം കെ ചന്ദ്രൻ, കെ പി രവീന്ദ്രൻ, കെ സി ബിന്ദു, കെ  ഷീബ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top