18 June Friday

ഭരണസമിതി യോഗം ബഹിഷ്കരിച്ച് എൽഡിഎഫ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
മുക്കം
കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ താളപ്പിഴയിലും, കോവിഡ് രോഗിയുടെ മൃതദേഹത്തോട്‌  അനാദരവ്‌ കാണിച്ച കാരശേരി പഞ്ചായത്ത്‌  നടപടിയിലും പ്രതിഷേധിച്ച് തിങ്കളാഴ്ച ചേർന്ന ഓൺലൈൻ ഭരണ സമിതി യോഗം എൽഡിഎഫ് ബഹിഷ്‌കരിച്ചു.  പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.  
പഞ്ചായത്തിൽ പാരാമെഡിക്കൽ സ്റ്റാഫ് നിയമനത്തിൽ നഗ്നമായ നിയമ ലംഘനമാണ് നടന്നതെന്ന് എൽഡിഎഫ്  അംഗങ്ങൾ  പറഞ്ഞു. ഇത്രയും നിരുത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഭരണസമിതി കാരശേരിക്ക് അപമാനമാണ്. വാർഡ് തലത്തിലെ   ആർആർടിയിലേക്ക് തോന്നിയപോലെ പാസ് അനുവദിക്കുകയും മറ്റ് വാർഡുകളിൽ പെട്ടവർക്ക് പോലും പാസ് നൽകിയും ആർആർടി  സംവിധാനത്തെ തന്നെ തകർക്കുകയാണ് ഭരണസമിതി. 
ഇത്തരം പാസുകൾ പിൻവലിച്ചില്ലെങ്കിൽ ദുരന്തനിവാരണ സമിതിയിൽ   പരാതി നൽകുമെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.  ആശാ വർക്കറെ ഒഴിവാക്കിയും പരിചയ സമ്പന്നരായ മുൻ മെമ്പർമാരെ ഒഴിവാക്കിയും നൽകിയ ആർആർടി  പാസ് പിൻവലിക്കണം. എൽഡിഎഫിലെ  കെ പി  ഷാജി, കെ  ശിവദാസൻ, എം ആർ  സുകുമാരൻ, ഇ പി അജിത്ത്, കെ കെ നൗഷാദ്, ശ്രുതി കമ്പളത്ത്, ജിജിത സുരേഷ്, സിജി സിബി എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top