24 August Saturday

നുണപ്രചാരണം മാതൃഭൂമിക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

 

കോഴിക്കോട്
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിയൻ ഓഫീസിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരപേപ്പർ കണ്ടെടുത്തു എന്ന് വ്യാജ വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ നടപടിയിൽ പ്രതിഷേധം ശക്തം. ഡിവൈഎഫ്ഐ സൗത്ത് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ റെയിൽവേ ലിങ്ക് റോഡിൽ  പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.  സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം എം സുബീഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം വൈശാഖ്, കെ വിനീത്, പി കൃഷോബ്, രജീഷ് നിലേരി തുടങ്ങിയവർ സംസാരിച്ചു. പ്രതീകാത്മകമായി മാതൃഭൂമി പത്രം കത്തിച്ചു. 
എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും  ജില്ലാ സെക്രട്ടറി ടി അതുൽ ഉദ്ഘാടനംചെയ്തു. ജില്ലാ ജോ.സെക്രട്ടറി എം ടി മുഹമ്മദ് ഇർഷാദ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം മുഹമ്മദ് സാദിക്ക് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഏരിയ, ലോക്കൽ, യൂണിറ്റ് കേന്ദ്രങ്ങളിലും പത്രം കത്തിച്ച് പ്രതിഷേധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top