04 August Wednesday

സംയുക്ത തൊഴിലാളി പ്രതിഷേധത്തിൽ 
ജനതാ ലേബർ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 

കോഴിക്കോട്‌
പെട്രോൾ–-ഡീസൽ വില  വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച്‌  സംയുക്ത തൊഴിലാളി ഐക്യസമിതി  നേതൃത്വത്തിൽ   21 ന് പകൽ  11  മുതൽ 11.15 വരെ "വാഹനങ്ങൾ നിർത്തിയിടൽ സമരം’ നടത്തും. പൊതു വാഹനങ്ങളും  മറ്റു സ്വകാര്യ വാഹനങ്ങളും സമരത്തിൽ പങ്കെടുക്കണമെന്ന് ജനതാ ലേബർ യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ വി സുരേന്ദ്രൻ പിള്ള അധ്യക്ഷനായി. ബിജു ആന്റണി, വി  കുഞ്ഞാലി, നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, പി എം റഷീദ്, ടി കെ ശ്രീനിവാസൻ, എൽ ആർ സുദർശന കുമാർ, കെ രാജൻ, കെ കെ വീരാൻ കുട്ടി, കെ ജി രാമനാരായണൻ, സി കെ രാമൻ, ജനത പൗലോസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top