23 May Thursday

പ്രചരണത്തിലെ താരമായി ‘പൊളിമിക‌്സ‌്’

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 

വടകര
ആക്ഷേപഹാസ്യത്തിന്റെ വഴിയിൽ സംഗീത–-നാടകശിൽപ്പമായ ‘പൊളിമിക‌്സ‌്’   തെരെഞ്ഞെടുപ്പ‌് പ്രചരണരംഗത്ത‌് താരമാവുന്നു. രാഷ‌്ട്രീയ നേതാക്കളുടെ വലിയ നിരതന്നെ പൊളിമിക‌്സിൽ അണിനിരക്കുന്നു. ഉമ്മൻചാണ്ടിയും ചെന്നിത്തലയും സരിതയും ശ്രീധരൻപിള്ളയും നരേന്ദ്ര മോഡിയും തുടങ്ങി വി എസും പിണറായിയും വരെ രാഷ‌്ട്രീയ ആക്ഷേപഹാസ്യത്തിന്റെ കലാവിമർശനം ഒരുക്കുന്നു. 
പര്യടന വേദികളിലും തെരുവോരങ്ങളിലും അവതരിപ്പിക്കുന്ന പരിപാടി കാണാൻ നിരവധി പേരാണ‌് എത്തുന്നത‌്. എൽഡിവൈഎഫ‌് വടകര മണ്ഡലം കമ്മറ്റി അവതരിപ്പിക്കുന്ന പൊളിമിക‌്സിന്റെ രചനയും സംവിധാനവും നിർവഹിച്ചത‌് ബിനീഷ‌് കോടിയേരിയാണ‌്. ബിനു പി കമൽ ആണ‌് തിരക്കഥ. മണിദാസ‌് പയ്യോളി സഹ സംവിധാനവും ബിനീഷ‌് കുമാർ കൊയിലാണ്ടി നൃത്തസംവിധാനവും നിർവഹിച്ചു. മുപ്പതിലേറെ കലാകാൻമാർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നു. 
അതുൽ ബി മധു  ഉമ്മൻചാണ്ടിയായും തട്ടോളിക്കര കിരൻരാജ‌് പിണറായിയായും നിവേദ‌് ആർ സുരേഷ‌് ശ്രീധരൻ പിള്ളയായും ജിനൻലാൽ മാച്ചിനാരി വി എസ‌് അച്ചുതാനന്ദനായും വേഷമിട്ടു. പ്രേക്ഷകരുമായി എളുപ്പത്തിൽ സംവദിക്കുന്ന അവതരണ രീതിയാണ‌് പൊളിമിക‌്സിന്റേത‌്. പാട്ടും അഭിനയവും നൃത്തവുമായി വേദിയിൽ നിറഞ്ഞാടുന്ന കലാകാരന്മാർ വർത്തമാന കാല രാഷ‌്ട്രീയവും ഫാസ‌ിസ‌്റ്റ‌് തന്ത്രങ്ങളും അതിന്റെ പ്രതിരോധങ്ങളും, സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളും പ്രതിപാദിക്കുന്നു. സരിതയും കെ സുധാകരനും കണ്ണന്താനവും അരങ്ങിൽ ചിരിപടർത്തുന്നു. മുത്തശിയായി ദർശന നെല്ലാച്ചേരിയും സരിതയായി അഭിരാമിയും വേഷമിട്ടു. സ‌്കൂൾ, സർവകലാശാലാ കലോത്സവ വേദികളിൽ തിളങ്ങിയ നിരവധി പേരാണ‌് പൊളിമിക‌്സിൽ വേഷമിട്ടത‌്‌‌. 
പ്രധാന വാർത്തകൾ
 Top