03 December Friday

മലബാർ കലാപം 100 വർഷം: സെമിനാർ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
ബാലുശേരി
മലബാർ കലാപത്തെ ചരിത്രത്തിന്റെ ഏടുകളിൽനിന്ന് വെട്ടിമാറ്റാനും ദേശവിരുദ്ധമായി ചിത്രീകരിക്കാനുമുള്ള സംഘപരിവാർ നീക്കത്തിനെതിരെ, മലബാർ കലാപത്തിന്റെ നൂറാം വർഷത്തിൽ സംസ്ഥാനത്ത് ഡിവൈഎഫ്ഐ നടത്തുന്ന നൂറ് സെമിനാറുകളുടെ ഭാഗമായി ബാലുശേരി ബ്ലോക്ക്തല സെമിനാർ പനങ്ങാട് പഞ്ചായത്ത് ഹാളിൽ നടന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. എസ് എസ് അതുൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്, പി സി ഷൈജു, ടി കെ സുമേഷ്, ടി സരുൺ, അഡ്വ. പി എം അജിഷ, കെ ആർ ജിതേഷ്, കെ ഷിബിൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top