27 October Wednesday

ഭാരത്‌ ബന്ദ്‌ 
വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കോഴിക്കോട്‌
കർഷകസമരം അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ 27ന്‌ നടത്തുന്ന ഭാരത്‌ ബന്ദ്‌ വിജയിപ്പിക്കാൻ ഹെഡ്‌ലോഡ്‌ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു)  ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബന്ദ്‌ വിജയിപ്പിക്കാൻ മുഴുവൻ ചുമട്ടു തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്‌ യോഗം അഭ്യർഥിച്ചു. പ്രസിഡന്റ്‌ കാനങ്ങോട്ട്‌ ഹരിദാസൻ അധ്യക്ഷനായി. സെക്രട്ടറി സി നാസർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
ഭാരത്‌ ബന്ദ്‌ വിജയിപ്പിക്കാൻ സർവോദയസംഘം ജീവനക്കാരുടെ ജനറൽ  ബോഡി തീരുമാനിച്ചു. ഖാദി ഗ്രാമ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ രാം മോഹൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top