24 August Saturday

വ്യവസായ സംരംഭക സെമിനാറും കൺവൻഷനും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019
നാദാപുരം 
കേരള പ്രവാസിസംഘം പുറമേരി മേഖലാ കമ്മിറ്റി മുതുവടത്തൂരിൽ സംഘടിപ്പിച്ച പ്രവാസി കൺവൻഷനും ചെറുകിട വ്യവസായ സംരഭക സെമിനാറും ജില്ലാ പ്രസിഡന്റ‌് എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി വി ഭാസ്കരൻ അധ്യക്ഷനായി.ജില്ലാ വൈസ‌് പ്രസിഡന്റ് കബീർ സലാല മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്  കെ അച്യുതൻ ഉന്നതവിജയികളെ അനുമോദിച്ചു. തൂണേരി ബ്ലോക്ക് വ്യവസായ വകുപ്പ് ഓഫീസർ ടി അഷൂർ, സൂര്യനാരായണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കെ ടി കെ ഭാസ്കരൻ, പുതുക്കുടി കൃഷ്ണൻ, ടി കെ കണ്ണൻ, പ്രസീത കല്ലുള്ളതിൽ, ഷൈനി മലയിൽ, പഞ്ചായത്തംഗം ഹാജിറ, കെ ടി കെ ബാലകൃഷ്ണൻ, സി എം വിജയൻ, എം കെ ഗോപാലൻ, കീഴടി മൂസ, വണ്ണാറത്ത് മൊയ്തു ഹാജി എന്നിവർ സംസാരിച്ചു. സജിത്ത് പനമ്പ്ര സ്വഗതവും ബാബു കാഞ്ഞോരോളി നന്ദിയും പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top