04 August Wednesday

കുരുന്നുകളുടെ പഠനം സർഗാത്മകമാകും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
കോഴിക്കോട്‌
കോവിഡ് കാലത്ത് വീട്ടിൽ കഴിയുന്ന പ്രീ പ്രൈമറി വിദ്യാർഥികളുടെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം സർഗാത്മകമാക്കാൻ ഡയറ്റ്‌ എത്തുന്നു. കുട്ടികളിലെ കലാഭിരുചി പോഷിപ്പിക്കുക, അധ്യാപകർക്ക് കലോദ്ഗ്രഥിത പഠനസാധ്യതകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഡയറ്റ് കലാവിദ്യാഭ്യാസ വിഭാഗമാണ്‌ ‘കുട്ടിക്കൂട്ടം’ പദ്ധതിയുമായി എത്തുന്നത്‌. ഇതിനായി പ്രീപ്രൈമറി അധ്യാപകർക്കുള്ള പഞ്ചദിന ഓൺലൈൻ പഠന ശിൽപ്പശാല ആരംഭിച്ചു. രക്ഷിതാക്കളെയും ഉൾപ്പെടുത്തിയുള്ള പരിശീലനം 19ന്‌ സമാപിക്കും. പ്രമോദ് അടുത്തില, ഹാരൂൺ അൽ ഉസ്മാൻ, ബാലകൃഷ്ണൻ കതിരൂർ, സുനിൽ തിരുവങ്ങൂർ, കലാമണ്ഡലം സത്യവ്രതൻ, മിത്തു തിമോത്തി എന്നിവർക്കൊപ്പം രമേശ് കാവിൽ, സന്തോഷ് നിസ്വാർത്ഥ, കലാമണ്ഡലം എ എസ്‌ സ്വപ്ന, സുകന്യ സുനിൽ, ശ്രീവദാസ് പൊയ്ക്കാവിൽ, എ വി സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകുന്നു. 
കീ റിസോഴ്സ് പേഴ്സണായ ഡോ. സുലേഖ ഭാർഗവ ഉദ്‌ഘാടനംചെയ്‌തു. ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രമരാജൻ അധ്യക്ഷനായി. പിഎസ്ടിഇ സീനിയർ ലക്ചറർ ഡോ. ബാബു വർഗീസ്, സിഎംഡിഇ സീനിയർ ലക്ചറർ യു കെ അബ്ദുന്നാസർ എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർ മിത്തു തിമോത്തി പദ്ധതി വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top