19 May Sunday

വാഹനമിടിച്ച് ഇലക്ട്രിക്‌ പോസ്റ്റ് തകർന്നു; വൻ അപകടം ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 നാദാപുരം 

ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിൽ ശ്രീനാരായണ മoത്തിനു സമീപം നിയന്ത്രണംവിട്ട ഇന്നോവ കാറിടിച്ച് ഇലക്ട്രിക്‌ പോസ്റ്റ് തകർന്നു. ബുധനാഴ്ച്ച പുലർച്ചെ നാലോടെ പളനിയിൽ നിന്ന്‌ വരികയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനം ഓടിച്ച കുഞ്ഞിക്കാട്ടിൽ റജീഷ് എന്നയാളിന്റെ വീടിനു സമീപമാണ് അപകടം നടന്നത്.  ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് ഇന്നോവ കാറിനു മുകളിൽ വീണു. യാത്രക്കാർക്ക്‌ ആർക്കും പരിക്കില്ല.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top