04 April Saturday

ബഷീറിന്റെ ഛായാചിത്രം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

ബഷീറിന്റെ ഛായാചിത്രം മകൻ അനീസിൽനിന്ന് ഗ്രന്ഥാലയം പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ ഏറ്റുവാങ്ങുന്നു

 കക്കോടി 

ചൊവ്വാഴ്ച മന്ത്രി കെ ടി ജലീൽ ഉദ്ഘാടനംചെയ്യുന്ന ഈന്താട് വൈക്കം മുഹമ്മദ് ബഷീർ ഗ്രന്ഥാലയത്തിലേക്കുള്ള ബഷീറിന്റെ ഛായാചിത്രം  പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ ഏറ്റുവാങ്ങി. ബഷീറിന്റെ ബേപ്പൂരിലെ വൈലാലിൽ വീട്ടിൽവച്ച് മകൻ അനീസ്‌ ഛായാചിത്രം കൈമാറി. 
സ്വാഗതസംഘം ചെയർമാൻ എം പി ജനാർദനൻ അധ്യക്ഷനായി. കെ മനോജ് കുമാർ, ചിത്രം രൂപകൽപ്പനചെയ്ത ലിജീഷ് കാക്കൂർ, സ്‌കൂൾ അധ്യാപിക എ പി ശ്രീജ എന്നിവർ സംസാരിച്ചു. കെ സുബൈർ സ്വാഗതവും കെ കെ ഷാജി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഹ്രസ്വ സിനിമാ പ്രദർശനവും കവിയരങ്ങും സംഘടിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top