24 October Thursday

മലബാർ ജലോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

മലബാർ ജലോത്സവത്തിന്റെ ഭാഗമായി അത്തോളിയിൽ നടന്ന ഘോഷയാത്ര

അത്തോളി
ഓണാഘോഷത്തിന്റെ ഭാഗമായി  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും  അത്തോളി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ  "ചങ്ങാതിക്കൂട്ട'വും ചേർന്ന്‌  കോരപ്പുഴ കുനിയിൽകടവിൽ സംഘടിപ്പിക്കുന്ന  മലബാർ ജലോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം.  ആഘോഷ നഗരിയിൽ സ്വാഗതസംഘം ചെയർമാൻ സാജിദ് കോറോത്ത് പതാക ഉയർത്തി.  മലബാർ ജലോത്സവം ശീർഷകഗാനത്തിന്റെ സി ഡി ജാഫർ അത്തോളി പ്രകാശനം ചെയ്തു.
   വൈകിട്ട്  നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന്‌ ആളുകൾ അണിനിരന്നു. വാദ്യമേളത്തിന്റെ അകമ്പടിയോടെ അത്തോളിയിൽ നിന്നാരംഭിച്ച ഘോഷയാത്ര ജലോത്സവ നഗരിയിൽ സമാപിച്ചു. 
 തുടർന്ന്‌   ഓലമടയൽ, ചകിരി പിരിക്കൽ, ചകിരി തല്ലൽ തുടങ്ങിയ മത്സരങ്ങൾ നടന്നു.
 ഞായറാഴ്ച രാവിലെ എട്ടിന്‌ പൂക്കള മത്സരം, ഉച്ചക്ക് കമ്പവലി മത്സരം, വള്ളംകളി മത്സരം എന്നിവ നടക്കും. വൈകിട്ട് മെഗാ തിരുവാതിരക്കളി അരങ്ങേറും.
വൈകിട്ട് ആറിന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.  രാത്രി  ഒമ്പതിന്‌ പിന്നണി ഗായകരായ സുനിൽ കുമാർ, സിന്ധു പ്രേംകുമാർ എന്നിവ  നയിക്കുന്ന ഗാനമേള ഉണ്ടാകും.   
പ്രധാന വാർത്തകൾ
 Top