25 July Sunday

കരുതല്‍ സ്പര്‍ശം വായ്പാ പദ്ധതിയുമായി കൊടിയത്തൂര്‍ ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

കൊടിയത്തൂർ സഹ. ബാങ്കിന്റെ ‘കരുതൽ സ്പര്‍ശം’ വായ്പാ പദ്ധതി ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം
കോവിഡ് മഹാമാരിയിലെ അടച്ചുപൂട്ടലിൽ  വരുമാനം നിലച്ച് പ്രയാസപ്പെടുന്ന കൊടിയത്തൂര്‍  പഞ്ചായത്തിലെ ഓട്ടോ-  ടാക്സി തൊഴിലാളികള്‍ക്ക് കൈത്താങ്ങായി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് "കരുതല്‍ സ്പര്‍ശം’ വായ്പാ പദ്ധതി ആരംഭിച്ചു. 
നാമമാത്രമായ പലിശ നിരക്കില്‍ ലളിതമായ വ്യവസ്ഥകളിലാണ് ബാങ്ക് വായ്പ നല്‍കുന്നത്. ബാങ്ക് ഹെഡ്ഓഫീസില്‍ നടന്ന ചടങ്ങില്‍ ഓട്ടോ ഡ്രൈവറായ സുധീറിന് വായ്പാ തുക നല്‍കി കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ്ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ വി വസീഫ് അധ്യക്ഷനായി. 
സന്തോഷ് സെബാസ്റ്റ്യന്‍, ഡയറക്ടര്‍മാരായ നാസര്‍ കൊളായി, എ സി നിസാര്‍ബാബു, സെക്രട്ടറി കെ ബാബുരാജ്, ജോണി ഇടശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top