05 August Thursday
വന്യമൃഗശല്യം

കൃഷി നാശം സംഭവിച്ച കർഷകർക്ക് 
അടിയന്തര ആശ്വാസം എത്തിക്കണം: 
കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
മുക്കം
തിരുവമ്പാടി ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന അടക്കം വന്യമൃഗശല്യത്തിൽ കൃഷി നാശം വന്ന കർഷകർക്ക് അടിയന്തര നഷ്ടപരി ഹാരം നൽകണമെന്ന് കർഷകസംഘം തിരുവമ്പാടി ഏരിയാ കമ്മിറ്റി ആവ ശ്യപ്പെട്ടു. കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്, തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയം മേൽമല എന്നിവിടങ്ങളിൽ കാട്ടാന ഇറങ്ങി നിരവധി കർഷകരുടെ വിളയാണ് നശിപ്പിച്ചത്.
 തിരുവമ്പാടി മറിയപ്പുറം പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നി വലിയ കൃഷി നാശം ഉണ്ടാക്കി. 400ഓളം വാഴകളും കപ്പ കൃഷിയും നശിപ്പിച്ചു. കൃഷി നാശം ഉണ്ടായ സ്ഥലങ്ങൾ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. ഏരിയാ  സെക്രട്ടറി സി എൻ പുരുഷോത്തമൻ, സജി ഫിലിപ്പ്, മുഹമ്മദ് കാളിയേടത്ത്  ജിബിൻ, നൗഷാദ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top