05 July Tuesday
സ്‌ത്രീത്വത്തെ അപമാനിച്ചു

ഐസിഡിഎസ് പ്രോജക്ട് ഓഫീസറെ 
യുഡിഎഫ് കൗൺസിലർ കൈയേറ്റംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
മുക്കം
സമരത്തിന്റെ മറവിൽ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ഐസിഡിഎസ് പ്രോജക്ട് ഓഫീസറെ കൈയേറ്റംചെയ്‌തു. അസഭ്യം പറയുകയും അപമാനിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടു ത്തുകയുംചെയ്തു. 
ഐസിഡിഎസ് കുന്നമംഗലം അഡീഷണൽ പ്രോജക്ട് ഓഫീസർ എൻ അനിത കുമാരിയെയാണ് കോൺഗ്രസ് കൗൺസിലർ വേണു കല്ലുരുട്ടി കൈയിൽ കയറിപ്പിടിച്ച് അപമാനിച്ചത്. 
യുഡിഎഫ് കൗൺസിലർമാരായ കോൺഗ്രസിലെ മധു, കൃഷ്ണൻ, ലീഗിലെ യാസർ എന്നിവർ ചേർന്ന് തടഞ്ഞുവയ്‌ക്കുകയും വേണു കൈയിൽ കയറിപ്പിടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രോജക്ട് ഓഫീസർ മുക്കം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ നാല് കൗൺസിലർമാർക്കെതിരെ കേസെടുത്തതായി മുക്കം പൊലീസ്‌ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top