21 June Monday

മഴ കനത്തു; കരുതണം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കടൽ പ്രക്ഷുബ്ധമായ കോഴിക്കോട് കടലുണ്ടി കപ്പലങ്ങാടിയിലെ വീടുകളിലേക്ക് തിരമാല ആഞ്ഞടിക്കുന്നു. മാലിന്യം നിറഞ്ഞ റോഡാണ് സമീപം ഫോട്ടോ ബിനുരാജ്

കോഴിക്കോട്‌ 

ജില്ലയിൽ ഗ്രാമ–- നഗരപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും ഇടിമിന്നലോടെയാണ്‌ മഴ. ശക്തമായ കാറ്റുമുണ്ട്‌.  ജലസ്രോതസ്സുകളിൽ ജലവിതാനം ഉയർന്നു. കൃഷി നാശവുമുണ്ട്‌.

നാദാപുരത്തെ മലയോര മേഖലയിൽ മഴയെ തുടന്ന് വിഷ്ണുമംഗലം ബണ്ട് നിറഞ്ഞ് കവിഞ്ഞു. ജല അതോറിറ്റി ഷട്ടർ തുറന്നു. മയ്യഴി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയുടെ ചെറുമോത്ത് ഭാഗത്ത് റോഡുകളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.

താമരശേരി, ഈങ്ങാപ്പുഴ, അടിവാരം, ഓമശേരി, കൊടുവള്ളി, ഉണ്ണികുളം എന്നീ മലയോര പ്രദേശങ്ങളിൽ കാറ്റോട്‌കൂടിയ കനത്ത മഴപെയ്‌തു. കഴിഞ്ഞ ദിവസം കിഴക്കോത്ത്‌ ഒരു കിണർ താഴ്‌ന്നു.

മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി,  കൊടിയത്തൂർ ഇവിടങ്ങിൽ കഴിഞ്ഞ നാല്‌ ദിവസമായി മഴ തുടരുകയാണ്‌. ഇടിമിന്നലുമുണ്ട്‌. കൃഷി നാശവുമുണ്ട്‌. വാഴയാണ്‌ കൂടുതലായി നശിച്ചത്‌. മുക്കം, കാരശേരി  തുടങ്ങി ചിലയിടങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top