25 June Friday

ഹാഷിഷുമായി 2 ഉത്തരേന്ത്യൻ സ്വദേശികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
കോഴിക്കോട് 
ഹാഷിഷുമായി ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ സുമിത്ത്കുമാർ ചൗഹാൻ (23), ഉത്തർപ്രദേശിലെ ആഗ്രാ സ്വദേശി വികാസ് സിങ് (28) എന്നിവരാണ് വ്യാഴാഴ്ച പൊലീസ് പിടിയിലായത്. ഇവരിൽനിന്ന്‌ 300 ഗ്രാം ഹാഷിഷ് കണ്ടെടുത്തു.  ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും (ഡാൻസാഫും) ചെമ്മങ്ങാട് പൊലീസും ചേർന്നാണ് പിടിച്ചത്. 
മുന്തിയ ഇനം മണാലി ഹാഷിഷാണെന്നും ചില്ലറ മാർക്കറ്റിൽ ഇതിന്‌ രണ്ടു ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്നും  പ്രതികൾ പൊലീസിനോട് സമ്മതിച്ചു.  മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചും ലഹരി ഉപയോഗിക്കുന്ന കണ്ണികളെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് ചെമ്മങ്ങാട് ഇൻസ്പെക്ടർ എലിസബത്ത് പറഞ്ഞു. 
ചെമ്മങ്ങാട് എസ്ഐ സനൽകുമാറിന്റെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘത്തിൽ ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ എം  മുഹമ്മദ് ഷാഫി, എം സജി, സീനിയർ സിപിഒ കെ അഖിലേഷ്, സിപിഒ എം ജിനേഷ്,  ചെമ്മങ്ങാട്  സ്റ്റേഷനിലെ എഎസ്ഐമാരായ സുരേഷ് ബാബു, മനോജ്, സീനിയർ സിപിഒ സജിൽ എന്നിവരും ഉണ്ടായി. കോവിഡ് പരിശോധനയ്ക്കു ശേഷം പ്രതികളെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top