22 July Monday

കമീഷനിങ‌് നാളെ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

കോഴിക്കോട‌്
ലോക‌്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊടുവള്ളി നിയോജക മണ്ഡത്തിലെ മുഴുവൻ ബൂത്തുകളിലേക്കുമുള്ള ഇവിഎം, വിവി പാറ്റ് മെഷീനുകളുടെ   കമീഷനിങ‌് 16 ന് രാവിലെ നടക്കും.  രാവിലെ എട്ട് മുതൽ കെ എം ഒ കൊടുവള്ളി ഹയർസെക്കഡിറി സ്‌കൂളിലാണ‌് കമീഷനിങ‌്.  സ്ഥാനാർഥികളുടെയോ  പ്രതിനിധികളുടെയോ സാന്നിധ്യം ഉണ്ടാവണമെന്നും ഇതിനാവശ്യമായ പാസ് ഓഫീസിൽനിന്ന് കൈപ്പറ്റണമെന്നും അസി. റിട്ടേണിങ‌് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2370343.
    പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ ഇവിഎം/വിവി പാറ്റ് മെഷീനുകളുടെ കമീഷനിങ‌്  ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പേരാമ്പ്ര സി കെ ജി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നടക്കും. മണ്ഡലത്തിലെ എല്ലാ സ്ഥാനാർഥികളും നേരിട്ട് ഹാജരാകുകയോ അല്ലെങ്കിൽ രേഖാമൂലം 17 പ്രതിനിധികളെ ഹാളിലേക്ക്  ചുമതലപ്പെടുത്തുകയോ ചെയ്യണമെന്ന് അസി.റിട്ടേണിങ‌് ഓഫീസർ അറിയിച്ചു. ഹാളിലേക്കുള്ള പാസിനുളള അപേക്ഷ രാവിലെ 8.30 മുതൽ സ്വീകരിക്കും.
പ്രധാന വാർത്തകൾ
 Top