21 May Tuesday

ഹരിതചട്ടം നടപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കോഴിക്കോട‌്
ലോക‌്സഭാ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പാക്കാൻ ജില്ലാ ഭരണ നേതൃത്വത്തിന്റെ ഇടപെടൽ. ഇതിനായി ജില്ലാ ശുചിത്വമിഷൻ കർമ പരിപാടി തയ്യാറാക്കി.
ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന എല്ലാതരം വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ‌് പ്രചാരണം നടത്താനാണ‌് നിർദേശം. ഫ്ളക‌്സ‌്, ഡിസ്‌പോസിബിൾ വസ്തുക്കൾ എന്നിവ  ഉപയോഗിക്കാൻ പാടില്ല.
കുടിവെള്ള വിതരണത്തിന് പ്ലാസ്റ്റിക്ക് ബോട്ടിൽ പൂർണമായും ഒഴിവാക്കി ബബിൾടോപ്പ് ഡിസ്‌പെൻസർ, മൺകുടം, സ്റ്റീൽ ഗ്ലാസ‌് എന്നിവ ഉറപ്പാക്കും. ഭക്ഷണ വിതരണം കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിലും വാഴയിലയിൽ പൊതിഞ്ഞുമാകണം. പ്ലാസ്റ്റിക്, തെർമോകോൾ വസ്തുക്കൾ എന്നിവയും ഒഴിവാക്കണം. 
തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും സ്വീകരിക്കുന്ന കേന്ദ്രങ്ങളിലും മാലിന്യം തരംതിരിച്ച് കൈകാര്യം ചെയ്യാൻ  സംവിധാനമൊരുക്കണം. 
പോളിങ‌് ബൂത്തുകളുടെ പരിധി  മാലിന്യമുക്തമാണെന്ന് ഉറപ്പുവരുത്താൻ ഗ്രീൻ വളന്റിയർമാരെ ചുമതലപ്പെടുത്തും. 
 
പ്രധാന വാർത്തകൾ
 Top