19 March Tuesday

ജില്ലയിൽ 23,18,681 വോട്ടർമാർ ജില്ലയിൽ സ‌്ത്രീ വോട്ടർമാരുടെ ആധിപത്യം

സ്വന്തംലേഖകൻUpdated: Friday Mar 15, 2019
കോഴിക്കോട‌്
രണ്ട‌് പാർലമെന്റ‌് മണ്ഡലവും വയനാട‌് മണ്ഡലത്തിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന ജില്ലയുടെ രാഷ‌്ട്രീയ വിധിയെഴുതാൻ 23,18,681 വോട്ടർമാർ. ജനുവരി ഒന്ന‌് വരെയുള്ള കണക്കനുസരിച്ച‌് ജില്ലയിൽ സ‌്ത്രീ വോട്ടർമാരാണ‌് കൂടുതൽ–-11,98,443 പേർ. പുരുഷവോട്ടർമാരായി 11,20,223 പേരുമുണ്ട‌്. 15 ട്രാൻസ‌് ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട‌്.
വടകര പാർലമെന്റ‌് മണ്ഡലത്തിൽ ജില്ലയിൽനിന്ന‌് 8,88,377 വോട്ടർമാരുണ്ട‌്. വടകര മണ്ഡലത്തിൽ ഉൾപ്പെട്ട തലശേരിയിൽ 1,62,142 ഉം കൂത്തുപറമ്പിൽ 1,78,457 സമ്മതിദായകരും ഉൾപ്പെടുന്നു.  പുരുഷ വോട്ടർമാരുടെ എണ്ണം 4,24,764ഉം സ‌്ത്രീ വോട്ടർമാർ 4,63,606 ഉം ആണ‌്.
കോഴിക്കോട‌്  12,64,844 പേരാണ‌് വോട്ടവകാശമുള്ളവർ. ഇവിടെയും സ‌്ത്രീ വോട്ടർമാർക്കാണ‌് ആധിപത്യം. 6,51,560.  പുരുഷന്മാർ 6,13,276. ഇവിടെ എട്ട‌് ട്രാൻസ‌് ജെൻഡറും ഉൾപ്പെടുന്നു. വയനാട്ടിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിൽ 1,65,460 സമ്മതിദായകരുണ്ട‌്.  
തെരഞ്ഞെടുപ്പ‌് പടിവാതിൽക്കൽ എത്തിനിൽക്കെ  ഫലത്തിൽ നിർണായക ശക്തികളായി   പുതുമുഖങ്ങളും വോട്ടർപട്ടികയിലുണ്ട‌്. കലക്ടറേറ്റിലെ ഇലക‌്ഷൻ വിഭാഗത്തിലെ കണക്കനുസരിച്ച‌് ജില്ലയിൽ കന്നിവോട്ടർമാരുടെ എണ്ണം 8599 ആണ‌്.

 

പ്രധാന വാർത്തകൾ
 Top