21 May Tuesday

റെയിൽവേ സ‌്റ്റേഷനിൽ സോളാർ വൈദ്യുതി ഉടൻ

സ്വന്തം ലേഖികUpdated: Friday Mar 15, 2019
കോഴിക്കോട‌്
‘സോളാറി’ലൂടെ വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ‌്തമാവാൻ കോഴിക്കോട‌് റെയിൽവേ സ‌്റ്റേഷനും ഒരുങ്ങുന്നു. 
റെയിൽവേ സ‌്റ്റേഷനാവശ്യമായ വൈദ്യുതിയുടെ  നാലിൽ ഒരു ഭാഗം ഇനി ഒന്നാം പ്ലാറ്റ‌്ഫോമിലെ മേൽക്കൂരയിൽ സ്ഥാപിച്ച സോളാർ പാനലുകൾ ഉൽപ്പാദിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം കഴിഞ്ഞയാഴ‌്ച  ആരംഭിച്ചു. 
ദിവസം 100 കിലോ വാട്ട‌് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 155 പാനലുകളാണ‌് സ്ഥാപിച്ചത‌്. വൈദ്യുതിയിൽ സ്വയം പര്യാപ‌്തത നേടി ചെലവ‌് കുറയ‌്ക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് പദ്ധതി നടപ്പാക്കുന്നത‌്. കണ്ണൂർ, പാലക്കാട‌്, ഷൊർണൂർ തുടങ്ങിയ സ‌്റ്റേഷനുകളിലെല്ലാം പ്രവൃത്തി പുരോഗമിക്കുകയാണ‌്.   
മീറ്റർ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാലുടൻ വൈദ്യുതി ഉൽപ്പാദനം പൂർണതോതിൽ ആരംഭിക്കും. 
സോളാർ പാനലിൽ നിന്ന്‌ ലഭിക്കുന്ന വൈദ്യുതിക്ക‌് പുറമെ ആവശ്യമുള്ളത‌് കെഎസ‌്ഇബിയിൽനിന്ന‌് സ്വീകരിക്കും. അസൂർ റൂഫ‌് ടോപ്പ‌് പവർ ലിമിറ്റഡ‌് ആണ‌് സോളാർ പാനലുകൾ സ്ഥാപിച്ചത‌്.

 

പ്രധാന വാർത്തകൾ
 Top