17 June Monday

എസ‌് കെ പൊറ്റെക്കാട്ട‌് പുരസ‌്കാരം വിതരണംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കോഴിക്കോട‌്
എസ‌് കെ പൊറ്റെക്കാട്ട‌ിന്റെ 106ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ  പേരിലുള്ള  പുരസ‌്കാരങ്ങൾ വിതരണം ചെയ‌്തു. മന്ത്രി ടി പി രാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു.  ലോകഭൂപടം നമുക്കായി തുറന്നു തന്ന എഴുത്തുകാരനായിരുന്നു  എസ‌് കെ പൊറ്റെക്കാട്ടെന്ന‌്  മന്ത്രി അനുസ‌്മരിച്ചു.  എസ‌് കെ പൊറ്റെക്കാട്ടിന്റെ കുടുംബവും കണ്ണൂരിലെ എയറോസിസ‌് കോളേജും  പൊറ്റെക്കാട്ട‌് അനുസ‌്മരണ വേദിയും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത‌്.
ഫാദർ ഡേവിസ‌് ചിറമ്മേൽ, വയലാർ മാധവൻകുട്ടി, ശ്രീമൻ നാരായണൻ, അനിൽ ചേർത്തല, രവീന്ദ്രൻ ഇരിങ്ങാവ‌്, രാകേഷ‌് പേരാവൂർ, അനിലൻ എന്നിവർ പൊറ്റെക്കാട്ട‌ിന്റെ പേരിലുള്ള പുരസ‌്കാരങ്ങൾ മന്ത്രയിൽനിന്ന‌് സ്വീകരിച്ചു. ഭാഷാശ്രീ മാസിക ഏർപ്പെടുത്തിയ പുരസ‌്കാരം ഡോ. കെ എക‌്സ‌് ട്രീസയും നിഷികാന്ത‌് പാടൂരും ഏറ്റുവാങ്ങി.
എയറോസിസ‌് കോളേജ‌് എംഡി ഷാഹുൽ ഹമീദ‌് അധ്യക്ഷനായി. കെ പി സുധീര, എസ‌് കെ പൊറ്റെക്കാട്ട‌ിന്റെ മക്കളായ ജ്യോതീന്ദ്രൻ, സുമിത്ര ജയപ്രകാശ‌് തുടങ്ങിയവർ സംസാരിച്ചു.  പ്രകാശൻ വെള്ളിയൂർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top