29 February Saturday

ഡാനിഷിന് അഭിനന്ദനവുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഡാനിഷിന്റെ വീട്ടിലെത്തി ഫുട്ബോൾ സമ്മാനിക്കുന്നു

കോഴിക്കോട്

മനോഹരമായ സീറോ ആംഗിൾ ഗോളിലൂടെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ടവനായി മാറിയ ഡാനിഷിന് അഭിനന്ദനവുമായി ഡിവെെഎഫ്ഐ. ഡാനിഷിന്റെ ചേവായൂരിലെ വീട്ടിലെത്തി സംസ്ഥാന സെക്രട്ടറി എ എ റഹീം കുഞ്ഞൻ മെസിയെ അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി വി വസീഫ്, പ്രസിഡന്റ് എൽ ജി ലിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിങ്കി പ്രമോദ്, മെഡിക്കൽ കോളേജ് മേഖലാ സെക്രട്ടറി അശ്വിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. മെസിയുടെ കടുത്ത ആരാധകനായ ഡാനിഷിന് ഉയരങ്ങളിലെത്താനുള്ള ആശംസയും ഫുട്ബോളും സമ്മാനിച്ചാണ് സംഘം മടങ്ങിയത്.

മീനങ്ങാടി പഞ്ചായത്ത് ​ഗ്രൗണ്ടിൽ നടന്ന അഖില കേരള അണ്ടർ പത്ത് ഫുട്ബോൾ ടൂർണമെന്റിലായിരുന്നു ഡാനിഷിന്റെ സീറോ ആം​ഗിൾ ​ഗോൾ പിറന്നത്. ചേവായൂർ പ്രസന്റേഷൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചു മിടുക്കൻ.

പ്രധാന വാർത്തകൾ
 Top