21 March Thursday

ഒഞ്ചിയം പഞ്ചായത്ത‌് ഉപതെരഞ്ഞെടുപ്പ്‌: 83.84 ശതമാനം പോളിങ‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 

ഒഞ്ചിയം
ഒഞ്ചിയം പഞ്ചായത്ത‌ിലെ  അഞ്ചാംവാർഡ‌് പുതിയോട്ടുംകണ്ടിയിൽ വ്യാഴാഴ‌്ച  നടന്ന ഉപതെരെഞ്ഞെടുപ്പിൽ 83.84 ശതമാനം പോളിങ‌് രേഖപ്പെടുത്തി. ആകെ 1566 വോട്ടർമാരിൽ 1313 പേർ വോട്ട‌് രേഖപ്പെടുത്തി. ഒഞ്ചിയം കല്ല്യാണിമുക്ക‌് മദ്രസാ കെട്ടിടത്തിലെ രണ്ട‌് ബൂത്തുകളിലും രാവിലെ മുതൽ കനത്ത പോളിങ്ങായിരുന്നു. പകൽ ഒന്നോടെതന്നെ വോട്ടിങ‌് ശതമാനം 68 പിന്നിട്ടിരുന്നു. 
2015ലെ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ  81.26 ശതമാനമായിരുന്നു പോളിങ്ങ‌്. 2.53 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ. കഴിഞ്ഞതവണ ആർഎംപി–-യുഡിഎഫ‌് സഖ്യത്തിന‌് 577 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.  ബിജെപി 81 വോട്ടും നേടി. ജില്ലാ പഞ്ചായത്തിലാകട്ടെ എൽഡിഎഫ‌് 301 വോട്ട‌് നേടിയപ്പോൾ യുഡിഎഫിന‌് 403 വോട്ടും ആർഎംപിക്ക‌് 353 വോട്ടും ബിജെപിക്ക‌് 110 വോട്ടും ലഭിച്ചു. 
ആർഎംപി–-യുഡിഎഫ‌് സഖ്യത്തിന‌് ഇവിടെ പഴയതുപോലെ ചുവടുറപ്പിക്കാൻ കഴിയില്ലെന്നാണ‌് പൊതുവെയുള്ള വിലയിരുത്തൽ. പോളിങ്ങ‌് കേന്ദ്രങ്ങളിൽ യുവാക്കളുടെ അഭാവവും ആവേശകുറവും ആർഎംപി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട‌്. എൽഡിഎഫ‌് ഇത്തവണ പ്രചരണ രംഗത്ത‌് വൻ മുന്നേറ്റമാണ‌് നടത്തിയത‌്. ആർഎംപി–-യുഡിഎഫ‌് സഖ്യം പരസ്യമാക്കിയ തെരെഞ്ഞെടുപ്പ‌് കൂടിയാണ‌് ഇത‌്. ഈ അവിശുദ്ധ സഖ്യം തുടരുമെന്ന സൂചനയാണ‌് ആർഎംപി നേതൃത്വം നൽകുന്നത‌്.  കോൺഗ്രസ‌ിന്റെയും മുസ്ലീംലീഗിന്റെയും ജില്ലാ–-  സംസ്ഥാന നേതാക്കൾ പ്രദേശത്ത‌് തമ്പടിച്ചാണ‌് പ്രചാരണങ്ങൾക്ക‌്  നേതൃത്വം നൽകിയത‌്. 
ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിൽ വർഗീയ  പ്രചരണം നടത്തിയതായും ആക്ഷേപമുണ്ട‌്.  പഞ്ചായത്തിലെ വികസന മുരടിപ്പ‌് പ്രധാന വിഷയമായെടുത്ത പ്രചരണരംഗത്ത‌് എൽഡിഎഫ‌് മുന്നേറ്റം പ്രകടമായിരുന്നു.
 
പ്രധാന വാർത്തകൾ
 Top