01 March Monday

രണ്ട് മെമ്പർമാരെ അയോഗ്യരാക്കണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

 

കുന്നമംഗലം
കുന്നമംഗലം പഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ കൗലത്ത്, പത്താം വാർഡ് മെമ്പർ ജിഷ ചോലക്കമണ്ണിൽ എന്നിവരുടെ  തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥികളായ  രജനി പുറ്റാട്ട്, ജിനീഷ കണ്ടിയിൽ എന്നിവർ കോഴിക്കോട് മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചുു. രണ്ടുപേരും യുഡിഎഫ്‌ അംഗങ്ങളാണ്. 
നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ഇവർക്ക് പഞ്ചായത്തിൽ കുടിശ്ശിക ഉള്ളതിനാൽ ഇവരുടെ നോമിനേഷൻ തള്ളണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിട്ടേണിങ്‌ ഓഫീസർ ഇടതുപക്ഷത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇവരെക്കൂടാതെ യുഡിഎഫ് സ്ഥാനാർഥികളായ ഷെമീന വെള്ളക്കാട്ട്, എം പി അശോകൻ എന്നിവരുടെ നോമിനേഷൻ സ്വീകരിച്ചതും വിവാദമായിരുന്നു. എന്നാൽ ഇവർ പരാജയപ്പെട്ടു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസ് ഫെബ്രുവരി രണ്ടാം തീയതി വീണ്ടും പരിഗണിക്കും. ഇവർ നേരത്തെ മെമ്പർമാരായിരുന്ന കാലത്ത് നടപ്പാക്കിയ കംപ്യൂട്ടർ വിതരണ പദ്ധതി നിയമാനുസൃതമല്ലാത്തതിനാൽ ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടാവുകയും ഭരണസമിതിയിൽനിന്ന് ചെലവായ തുക തിരിച്ചുപിടിക്കാൻ ഉത്തരവാകുകയും ചെയ്തിരുന്നു. എന്നാൽ പണം തിരിച്ചടയ്‌ക്കാൻ ഇവർ തയ്യാറായില്ല. ഇതിനെ തുടർന്ന് സർക്കാരിലേക്ക് പണമടയ്‌ക്കാൻ ബാധ്യതയുള്ളവരായി ഇവർ മാറുകയായിരുന്നു. സൂക്ഷ്മ പരിശോധനാവേളയിൽ ഇവർ ഇക്കാര്യം മറച്ചുവയ്‌ക്കാൻ ശ്രമിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top