21 February Thursday

കുളമ്പുരോഗ നിർമാർജനം: 25-ാം ഘട്ടത്തിന‌് തുടക്കം

സ്വന്തം ലേഖകൻUpdated: Tuesday Jan 15, 2019
കോഴിക്കോട‌്
കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ‌് നടപ്പാക്കുന്ന  കുളമ്പുരോഗ പ്രതിരോധ കുത്തിവയ‌്പ്പ‌് പദ്ധതി ‘ഗോരക്ഷ’യുടെ 25ാം ഘട്ടത്തിന‌് തുടക്കമായി. ഫെബ്രുവരി ഏഴ‌ുവരെ നടക്കുന്ന പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ മുഴുവൻ കാലികൾക്കും കുത്തിവയ‌്പ്പ‌് നൽകും. 
കുളമ്പ‌ുരോഗം ബാധിക്കുന്ന മൃഗങ്ങളിൽ മരുന്ന‌് കുത്തിവച്ച‌് 75 ശതമാനം പ്രതിരോധ ശേഷി ഉറപ്പാക്കുകയാണ‌് ലക്ഷ്യം. ജില്ലയില്ലാകെ 1,11,921 കാലികളാണുള്ളത‌്. ലൈവ‌് സ‌്റ്റോക്ക‌് ഇൻസ‌്പെക്ടറും അറ്റൻഡറും അടങ്ങിയ  141 സ‌്ക്വാഡുകളാണ‌് കുത്തിവയ‌്പ്പ‌് നൽകാനായി രൂപീകരിച്ചത‌്. ഇവർ ഓരോ കർഷകനെയും സമീപിച്ച‌് ഉരുക്കളെ കുത്തിവച്ച‌്  ചെവിയിൽ കമ്മൽ(ഇയർ ടാഗ‌്) ധരിപ്പിക്കും. ഭാവിയിൽ  കുത്തിവയ‌്പ്പും ഇൻഷുറൻസുമടക്കം ലഭിക്കാൻ ഈ കമ്മൽ നിർബന്ധമാണ‌്.
ഒരു പശുവിന‌് 10 രൂപ വീതം കർഷകർ  നൽകണം. മൂന്ന‌ുമാസത്തിൽ താഴെ പ്രായമുള്ള പശുക്കുട്ടികൾ, ഒമ്പത‌ുമാസം ഗർഭിണിയായ പശുക്കൾ, രോഗമുള്ളവ എന്നിവയെ കുത്തിവയ‌്പ്പിൽ നിന്നൊഴിവാക്കിയിട്ടുണ്ട‌്. തദ്ദേശ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരവികസന വകുപ്പ‌്, മിൽമ, വനം വകുപ്പ‌് തുടങ്ങിയ വിഭാഗങ്ങളിലെ സഹകരണത്തിലാണ‌് പദ്ധതി നടപ്പാക്കുക. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള കാലികളിൽനിന്നാണ‌് ഇ പ്പോൾ കൂടുതലും രോഗം പടരുന്നതെന്ന‌് മൃഗരോഗ നിയന്ത്രണ പദ്ധതി കോ–-ഓർഡിനേറ്റർ ഡോ. സി സലാഹുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. നിഷ എബ്രഹാം, ഡോ. കെ വി ഉമ എന്നിവരും പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി ഉദ‌്ഘാടനം നിർവഹിച്ചു.

 

പ്രധാന വാർത്തകൾ
 Top