12 December Thursday

"എക്സ്പോ ട്വന്റി 20’ക്ക് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

 

മുക്കം
തോട്ടുമുക്കം സെന്റ്‌ തോമസ് ഹയർസെക്കൻഡറി സ്കൂളിൽ
ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക വിദ്യാഭ്യാസ പ്രദർശനം "എക്സ്പോ ട്വന്റി 20’ വ്യാഴാഴ്ച തുടങ്ങും. പകൽ രണ്ടിന്‌  ഡെ. കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. താമരശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തും. ശനിയാഴ്ച വൈകിട്ട്‌ അഞ്ചിന് സമാപന സമ്മേളനം ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 
ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കുൾപ്പെടെ നേരിട്ടുകണ്ട് മനസ്സിലാക്കുകയെന്നതാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മെഡിക്കൽ കോളേജ്, എൻഐടി, കേരള നിയമസഭ മ്യൂസിയം, എംവിആർ ക്യാൻസർ സെന്റർ, സിഡബ്ല്യുആർഡിഎം, സ്പൈസസ് ബോർഡ്,  പ്ലാനറ്റേറിയം, അഗ്നിരക്ഷാ സേന എന്നിയുടേതടക്കം മുപ്പതിൽപ്പരം സ്റ്റാളുകളുണ്ടാകും. സാംസ്കാരിക സമ്മേളനങ്ങൾ,  കലാപരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, മാതൃസംഗമം, കാർഷിക സെമിനാർ, പൂർവ അധ്യാപക-വിദ്യാർഥി സംഗമം എന്നിവയും നടക്കും. 
 പ്രധാനാധ്യാപകൻ തോമസ് മുണ്ടപ്ലാക്കൽ, പിടിഎ പ്രസിഡന്റ് സണ്ണി വെള്ളാഞ്ചിറ, ഉമ്മർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top