05 December Thursday

യുപി ചാമ്പ്യൻഷിപ്പ് എട്ടാം തവണയും എളേറ്റിൽ ജിഎംയുപിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

 

എളേറ്റിൽ
കൊടുവള്ളി സബ് ജില്ലാ കലോത്സവത്തിൽ തുടർച്ചയായി എട്ടാം തവണയും യുപി ഓവറോൾ ചാമ്പ്യൻഷിപ്പ് എളേറ്റിൽ ജിഎംയുപി സ്കൂൾ നിലനിർത്തി. മത്സരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി 85 പോയിന്റോടെ ഹസനിയ യുപി സ്കൂളിനൊപ്പം കിരീടം പങ്കുവയ്‌ക്കുകയായിരുന്നു. കൂടാതെ അറബിക്‌ കലോത്സവത്തിലും സംസ്കൃതോത്സവത്തിലും രണ്ടാം സ്ഥാനവും എൽപി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഈ വിദ്യാലയത്തിനാണ്. പിടിഎ യും സ്റ്റാഫ് കൗൺസിലും സ്വീകരണം നൽകി. എളേറ്റിൽ ടൗണിൽ   ഘോഷയാത്ര നടത്തി.
പ്രധാന വാർത്തകൾ
 Top