03 December Friday

കേളപ്പജിയെ തപാൽവകുപ്പ് ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

 

പയ്യോളി
സ്വാതന്ത്ര്യസമര സേനാനി കേരള ഗാന്ധി കെ കേളപ്പനെ തപാൽ വകുപ്പ് ആദരിച്ചു.  തപാൽ വകുപ്പ് പുറത്തിറക്കുന്ന കെ കേളപ്പന്റെ ചിത്രം ആലേഖനംചെയ്ത മൈ സ്റ്റാമ്പ് കോഴിക്കോട് റീജ്യണൽ പോസ്റ്റ്‌ മാസ്റ്റർ ജനറൽ ടി നിർമലാ ദേവി പ്രകാശിപ്പിച്ചു. തുറയൂരിൽ കൊയപ്പള്ളി തറവാട്ടിൽ നടന്ന ചടങ്ങിൽ  അദ്ദേഹത്തിന്റ പൗത്രൻ നന്ദകുമാർ  ഏറ്റുവാങ്ങി. 
വടകര പോസ്റ്റൽ സൂപ്രണ്ട്‌  സി കെ മോഹനൻ അധ്യക്ഷനായി.  തുറയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. സജിത, വിജയൻ കൈനാടത്ത്  എന്നിവർ സംസാരിച്ചു. വടകര സൗത്ത്‌ സബ് ഡിവിഷണൽ അസി.സൂപ്രണ്ട് ഷീജ പ്രഭാകരൻ സ്വാഗതവും  അസി. സൂപ്രണ്ട് വി വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.  
ഇതോടനുബന്ധിച്ച്‌ നടന്ന ആധാർ മേള  സി കെ ഗിരീഷ് ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top