25 September Sunday

നാഷണൽ ലോക്‌ അദാലത്ത്‌: 
2452 കേസുകൾ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
കോഴിക്കോട്‌
ജില്ലയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നതും പുതിയതുമായ 2452 കേസുകൾ നാഷണൽ ലോക് അദാലത്തിൽ ഒറ്റ ദിവസംകൊണ്ട്‌ തീർപ്പാക്കി. 3641   കേസുകളാണ്‌ പരിഗണിച്ചത്‌. 12,97,83,800 രൂപ വിവിധ കേസുകളിൽ നൽകാനും ഉത്തരവിട്ടു. 
ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്നമംഗലം, താമരശേരി കോടതികളിലുമായാണ്‌ അദാലത്ത്‌ നടന്നത്‌. സിവിൽ കേസുകൾ, വാഹനാപകടം, ഭൂമി ഏറ്റെടുക്കൽ, കുടുംബ തർക്കം, ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസ്‌, ബാങ്ക് വായ്പാ സംബന്ധമായ കേസ് തുടങ്ങിയവയാണ്‌ പരിഗണിച്ചത്‌. 
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമാണ്‌ അദാലത്ത്‌ സംഘടിപ്പിച്ചത്‌. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജ് എസ് കൃഷ്ണകുമാർ മേൽനോട്ടം വഹിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top