07 December Saturday

മുതിർന്ന വളന്റിയറായി ഇക്കുറിയും റുഖിയ ടീച്ചർ

സ്വന്തം ലേഖികUpdated: Wednesday Aug 14, 2019
കോഴിക്കോട്‌
ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ സാധനങ്ങൾ ശേഖരിക്കുന്ന കലക്ടറേറ്റിൽ വിദ്യാർഥികളായ വളന്റിയർമാരുടെ  തിരക്കാണ്‌. കഴിഞ്ഞ തവണ പോലെ  ഇക്കുറിയും  വേറിട്ട സാന്നിധ്യമായി റുഖിയയുണ്ട്‌. പ്രായത്തിന്റെ ഒരു അലട്ടലുമില്ലാതെ കുട്ടികൾക്കൊപ്പം ചുറുചുറുക്കോടെ  രാവിലെ മുതൽ വൈകുംവരെ ഇവരെ ഇവിടെ കാണാം. ചേവായൂർ ജിയുപി സ്‌കൂളിൽനിന്ന്‌ വിരമിച്ച ഈ അധ്യാപിക  കഴിഞ്ഞ പ്രളയത്തിലും ബിഇഎം സ്‌കൂളിലെ ശേഖരണ കേന്ദ്രത്തിൽ സജീവമായുണ്ടായിരുന്നു. 
വിശ്രമജീവിതമെന്നും പറഞ്ഞ്‌  വീട്ടിലിരിക്കാൻ റുഖിയക്ക്‌ താൽപ്പര്യമില്ല.  സന്നദ്ധ പ്രവർത്തനങ്ങളുടെ തിരക്കാണ്‌ അവർക്കിഷ്‌ടം. തിങ്കളാഴ്‌ച പെരുന്നാളിന്‌ പള്ളിയിൽ പോയി നമസ്‌കരിച്ചശേഷം നേരെ കലക്ടറേറ്റിലേക്കാണ്‌ വന്നത്‌.  മലാപ്പറമ്പ്‌ ചുള്ളിയോട്‌ റോഡിന്‌ സമീപം താമസിക്കുന്ന ഇവർ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ വളന്റിയർകൂടിയാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top