24 May Tuesday

അഖിലേന്ത്യാ ക്ഷീരകർഷക ശിൽപ്പശാലക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

മലബാർ മേഖലാ ക്ഷീരസംഗമം അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌ 
അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ, ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ചർച്ചചെയ്യുന്ന ദ്വിദിന ശിൽപ്പശാലയ്ക്ക്‌ ശനിയാഴ്‌ച തുടക്കമാവും. കലിക്കറ്റ് ടവറിൽ രാവിലെ 10ന്‌ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ ഉദ്ഘാടനംചെയ്യും. ഞായറാഴ്‌ച സമാപിക്കും.  
ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ചർച്ചചെയ്യുന്ന ശിൽപ്പശാലയ്‌ക്ക്‌ മുന്നോടിയായി മലബാർ മേഖലാ ക്ഷീരസംഗമം നടന്നു.  അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. രാജ്യത്തിന്‌ മാതൃകയായ സംസ്ഥാനത്തെ ക്ഷീരസഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. ക്ഷീര മേഖലകളിൽ നാം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാൻ കഴിയണം. ഈ നേട്ടങ്ങൾ കർഷകരിലേക്കും എത്തണം. കുത്തക വിരുദ്ധ പോരാട്ടത്തിലൂടെ മാത്രമേ കർഷക പ്രതിസന്ധിക്ക്‌ അറുതിവരുത്താനാകൂ. ഇതിനായി വിളകളുടെ അടിസ്ഥാനത്തിലാകണം കർഷകരെ സംഘടിപ്പിക്കേണ്ടത്‌. ഓരോ വിഭാഗം കർഷകരെയും സംഘടിപ്പിച്ച്‌ പ്രതിഷേധം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 
നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ  കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി അധ്യക്ഷനായി. ജോർജ് എം തോമസ്, ബാബു പറശ്ശേരി, അഡ്വ. ഇ കെ നാരായണൻ, കെ എസ് മണി, കെ പി ചന്ദ്രി എന്നിവർ സംസാരിച്ചു. പി വിശ്വൻ സ്വാഗതവും എം മെഹബൂബ് നന്ദിയും പറഞ്ഞു. 
ശനിയാഴ്‌ച വിവിധ വിഭാഗങ്ങളിലായി നടക്കുന്ന ശിൽപ്പശാലയിൽ പ്രൊഫ. വെങ്കിടേഷ്‌ ആത്രേയ, ഡോ. ദിനേഷ്‌ അബ്രോൾ, ഡോ. സുധീഷ്‌ ബാബു, ആർ വിജയംബാ, ഡോ. അജിത്‌ നവാലെ, ഇന്ദ്രജിത്‌ സിങ്‌, ഡോ. വിജു കൃഷ്‌ണൻ, പി കൃഷ്‌ണദാസ്‌, ഹനൻമുള്ള എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top