24 April Wednesday

വിജയം ഉറപ്പ‌്, അനുഗ്രഹമേകി പൊന്നൻ കുമാരൻ വെളിച്ചപ്പാടൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019
ഒഞ്ചിയം 
‘വിജയം ഉറപ്പ‌്’... അറക്കൽ കടപ്പുറത്ത‌് ഭഗവതി ക്ഷേത്രത്തിലെ പൊന്നൻ കുമാരൻ വെളിച്ചപ്പാടൻ പി ജയരാജന്റെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു. മടപ്പള്ളിയിൽ പര്യടനത്തിനിടെയാണ‌് എൽഡിഎഫ് വടകര ലോക‌്‌സഭാ മണ്ഡലം സ്ഥാനാർഥി പി ജയരാജൻ പൊന്നൻ കുമാരൻ വെളിച്ചപ്പാടന്റെ അറക്കലിലെ വീട്ടിലെത്തിയത‌്. 
ഉത്തര മലബാറിലെ പ്രശസ്തമായ അറക്കൽ ക്ഷേത്രത്തിൽ അമ്പതു വർഷത്തിലേറെയായി വെളിച്ചപ്പാടാണ‌് പൊന്നൻ കുമാരൻ വെളിച്ചപ്പാടൻ. സ്ഥാനാർഥിയെന്ന‌് പരിചയപ്പെടുത്തിയപ്പോൾ അറിയാമെന്ന‌് മറുപടി. ‘അപ്പോൾ വിജയിക്കണമല്ലോ’ എന്ന‌് പറഞ്ഞുകൊണ്ട‌് പി ജയരാജന്റെ തലയിൽ കൈവെച്ച‌് അദ്ദേഹം അനുഗ്രഹിച്ചു. 
സിപിഐ എം  ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി  ബിനീഷ്, ജില്ലാകമ്മിറ്റിയഗം പി കെ ദിവാകരൻ, ലോക്കൽ സെക്രട്ടറി സി പി സോമൻ ഏരിയാകമ്മിറ്റിയംഗം യു എം സുരേന്ദ്രൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top