30 September Wednesday

ഇതാ, വിരുന്നുകാരുടെ പറുദീസ

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൽ വിരുന്നെത്തിയ ദേശാടനപ്പക്ഷികൾ

ഫറോക്ക്
ദേശാടനപ്പക്ഷികളുടെ കൂട്ടത്തോടെയുള്ള ചിറകടി കാണാം കടലുണ്ടി കമ്യൂണിറ്റി റിസർവിൽ. അഴിമുഖത്തെ നനുത്ത തുരുത്തുകളിലും ഓളപ്പരപ്പിലും ഒന്നിച്ചു തീറ്റതേടി കൂട്ടുകൂടുകയാണ്‌ ആയിരക്കണക്കിന് കാതങ്ങൾ താണ്ടിയെത്തിയ വിരുന്നുകാർ. 
നൂറുകണക്കിന് ദേശാടനപ്പക്ഷികളാണ് ഇത്തവണ കോഴിക്കോട്-–-മലപ്പുറം ജില്ലാ അതിർത്തിയിലെ കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൽ എത്തുന്നത്. കൂടുതലും സൈബീരിയ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ആള ( Tern ) കളും കടൽ കാക്ക( Gulls)കളുമാണ്.  സെപ്തംബർ മുതൽ  പക്ഷികളുടെ വരവ്‌ തുടങ്ങിയത്‌. ജനുവരിയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾ  എത്തുന്നത്‌. മേയിൽ അവസാന മടക്കവും. 
പുഴയും കടലും ചേരുന്ന അഴിമുഖവും ഇവിടുത്തെ മണൽ തിട്ടകളും പരന്നു കിടക്കുന്ന കണ്ടൽക്കാടുകളും സമീപത്തെ ചതുപ്പുകളുമാണ് ദേശാടനപ്പക്ഷികളെ ആകർഷിക്കുന്നത്. ഇരതേടലിനൊപ്പം ഒന്നിച്ചുള്ള തമ്പടിക്കലും പ്രജനനവുമെല്ലാം ഈ ദേശാടനത്തിലുണ്ട്. ഹിമാലയൻ താഴ്വരകളിലും സൈബീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും അതിശൈത്യമാകുമ്പോഴാണ് കിലോമീറ്ററുകൾ പറന്ന് ഈ പക്ഷിക്കൂട്ടങ്ങൾ കേരളത്തിലെത്തുന്നത്. പക്ഷികൾ എത്തിത്തുടങ്ങിയതോടെ കടലുണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ  ഒഴുക്കും തുടങ്ങി.
അതേസമയം, ഏതാനും വർഷങ്ങളായി കടലുണ്ടിയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ ആവാസവ്യവസ്ഥയിലും ചുറ്റുപാടിലും വന്ന മാറ്റവും  കാലാവസ്ഥാ വ്യതിയാനവും  പക്ഷികളുടെ വരവ് കുറച്ചിരുന്നു. പലപ്പോഴും കാലം തെറ്റിയും വിദേശ പക്ഷിക്കൂട്ടങ്ങൾ വരുന്നുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top