24 January Friday

മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പകർച്ചവ്യാധികൾക്ക് പ്രത്യേക വാർഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
കോഴിക്കോട്
മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പകർച്ചവ്യാധികൾക്ക് പ്രത്യേക വാർഡ് തയ്യാറായി. മറ്റ് രോഗികൾക്ക് പകരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ന്യൂമോണിയ, ചുമ, പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവരെ ജനറൽ വാർഡിൽനിന്ന് പ്രത്യേക വാർഡിലേക്ക് മാറ്റും. 54, 55 വാർഡുകളാണ് ഇതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ വാർഡ് പ്രവർത്തിച്ചുതുടങ്ങി. മാതൃശിശു കേന്ദ്രത്തിലെത്തുന്ന രോഗികളിൽ പകുതിയോളം പേരും പനി, ന്യൂമോണിയ, ശ്വാസകോശസംബന്ധമായ അസുഖ ബാധിതരാണ്. ‌ജനറൽ വാർഡിൽ ഒരുമിച്ചാവുമ്പോൾ വൃക്കയിൽ നീര്, മൂത്രാശയ രോഗം തുടങ്ങിയ രോഗികൾക്ക് പനിയും ചുമയും പകരാൻ സാധ്യത കൂടുതലാണ്. പെട്ടെന്ന് പകരുന്ന രോഗങ്ങൾക്ക്  പ്രത്യേക പരിചരണം വേണമെന്ന  അഭിപ്രായപ്രകാരമാണ് വാർഡ് തയ്യാറാക്കിയിരിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. സി ശ്രീകുമാർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top