20 October Sunday

തിരുവോണത്തിന്‌ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവോലത്തെ നന്തോന്ത് ചന്ദ്രന്റെ മക്കളിൽനിന്നും ഒരു ലക്ഷം രൂപ പി മോഹനൻ ഏറ്റുവാങ്ങുന്നു

നാദാപുരം 
പ്രളയബാധിതർക്ക്‌ കൈത്താങ്ങായി തിരുവോണ നാളിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. ആവോലത്തെ നന്തോത്ത് ചന്ദ്രനും കുടുംബവുമാണ് ദുരിതാശ്വാസത്തിനായി പണം നൽകിയത്‌. ചന്ദ്രന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ തുക ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗം സി എച്ച് മോഹനൻ , കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top