06 October Thursday

യുവാവിന്റെ
മരണം: ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

 കുറ്റ്യാടി

കഴിഞ്ഞ ദിവസം കൈവേലിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൈവേലി ചമ്പിലോറ നീളം പറമ്പത്ത് അഖിലിനെ(23)യാണ് കുറ്റ്യാടി സിഐ ഇ പി ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് വളയം ചുഴലി സ്വദേശി നീലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണുവിനെ (30) കൈവേലി അങ്കണവാടി ചമ്പിലോറ റോഡ് അരികിൽ മർദനമേറ്റ്  അബോധാവസ്ഥയിൽ കണ്ടത്‌. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top