12 August Wednesday

ക്വാറന്റൈനിലാണോ പൊലീസ്‌ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 

കോഴിക്കോട്‌ 
 കോവിഡ്‌ വ്യാപനം തടയുന്നതിനായി ക്വാറന്റൈനിലുള്ളവർക്ക്‌ പൊലീസ്‌ നിരീക്ഷണം ശക്തമാക്കി. ക്വാറന്റൈൻ ലംഘനം പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്‌.ആളുകളുടെ വീട്ടിൽ പോയി നിരീക്ഷണം  ‌ ഉറപ്പാക്കും.
 കോവിഡ്‌ രോഗികളുടെ എണ്ണം വർധിച്ചതിന്റെയും നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നതായി വിവരം ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ്‌ നടപടി.   പൊലീസ്‌ ഓഫീസർമാർ ഉൾപ്പെടെയുള്ളവർ വീടുകൾ കയറും. നിരീക്ഷണത്തി ലുള്ളവർ പുറത്തിറങ്ങിനടക്കുന്നുണ്ടെങ്കിൽ ഇവർക്കെതിരെ കർശന നടപടിയുമെടുക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top