05 August Thursday

യൂത്ത് ബ്രിഗേഡിന്‌ കരുത്തായി പെൺപടയും

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

യൂത്ത് ബ്രിഗേഡ് വനിതാ ബറ്റാലിയൻ പാസിങ്ങ് ഔട്ട് പരേഡിൽ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു

കോഴിക്കോട്‌
മഹാമാരിയോ പ്രളയമോ ഏത്‌ ദുരിതവുമാകട്ടെ, നാടിന്‌ കരുതലാവാൻ ഇനി ഈ പെൺപടയുണ്ട്‌. പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ ജനങ്ങൾക്കൊപ്പം നിൽക്കുന്ന യൂത്ത്‌ ബ്രിഗേഡ്‌ വനിതാ ബറ്റാലിയൻ.  ഡിവൈഎഫ്‌ഐ  സൗത്ത് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലുള്ള ഈ ബറ്റാലിയൻ  ശനിയാഴ്‌ച പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് യൂത്ത് ബ്രിഗേഡ് വനിതാ ബറ്റാലിയൻ പാസ് ഔട്ട് ചെയ്യുന്നത്.
സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ് പാസിങ്ങ് ഔട്ട് പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. വളന്റിയർമാർക്കുള്ള ടൂൾകിറ്റ്  സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത് വിതരണം ചെയ്തു. വനിതാ ബറ്റാലിയൻ ക്യാപ്റ്റൻ എം വി  നീതു അധ്യക്ഷയായി. ഒളവണ്ണ  പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി,   എം എം സുഭീഷ്,  വി പ്രശോഭ്,  വി അൻസിഫലി എന്നിവർ സംസാരിച്ചു.  എം വൈശാഖ് സ്വാഗതവും എം എം ദാർബികദാസ് നന്ദിയും  പറഞ്ഞു.  
പഞ്ചായത്ത്–- -കോർപറേഷൻ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം യൂത്ത് ബ്രിഗേഡ് വനിതാ വളന്റിയർമാരാണ് ബറ്റാലിയനിൽ അംഗങ്ങളായിട്ടുള്ളത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 14 മേഖലകളിലേയും ക്യാപ്റ്റൻമാരാണ് പാസിങ്ങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top