മുക്കം
കൂടരഞ്ഞിയിൽ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മൂന്നാം ദിവസവും ഭക്ഷണ സാധന വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വ്യാഴാഴ്ച മരഞ്ചാട്ടി, മേലെ കൂമ്പാറ, കക്കാടംപൊയിൽ പ്രദേശങ്ങളിലെ 35 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചി വില്പനക്കായി സൂക്ഷിച്ച മൂന്ന് കടകൾ പൂട്ടിച്ചു.
കക്കാടംപൊയിലിലെ വട്ടപ്പാറയിൽ ചിക്കൻ സ്റ്റാൾ, കക്കാടം പൊയിൽ ചിക്കൻ സ്റ്റാൾ, കെസിജെ ചിക്കൻ ആൻഡ് വെജിറ്റബിൾസ് എന്നീ സ്ഥാപനങ്ങളാണ് പോരായ്മകൾ പരിഹരിക്കാൻ നിർദേശം നൽകി അടപ്പിച്ചത്.
ലൈസൻസ് ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തിയ എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കൂടരഞ്ഞി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൻ ജോർജിന്റെ നേതൃത്വത്തിൽ ജെഎച്ച്ഐമാരായ ജെസ്റ്റി ജി ജോസ്, കെ സന്ദീപ്, പി സീമ, ആധിഷ്, പഞ്ചായത്ത് ക്ലാർക്ക് സിദ്ദിഖ് എന്നിവരാണ് പരിശോധന നടത്തിയത്.
ജല, കൊതുകുജന്യ രോഗങ്ങളുടെ വ്യാപന സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പരിശോധന വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..