22 September Sunday

ഖനനാനുമതി നൽകരുത്‌: ശാസ്‌ത്ര സാഹിത്യ പരിഷത്ത‌്

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

 

കോഴിക്കോട‌്
കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ  കരിങ്കൽ ഖനനത്തിന് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്   ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  
 പത്തനംതിട്ട ആസ്ഥാനമായ ഡെൽറ്റ തോമസ് ഇൻഫ്രാസ്ട്രക്ചർ  എന്ന കമ്പനി ക്വാറിയും ക്രഷറും സ്ഥാപിച്ച് മലയൊന്നാകെ ഖനനം ചെയ്യാനുള്ള  അനുമതി നേടിയെടുക്കാൻ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തുകയാണ‌്.  പഞ്ചായത്തിലെ ആറ് ഗ്രാമസഭകളും ഊര് കൂട്ടവും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. 
അനുമതിക്കായുള്ള അപേക്ഷ പഞ്ചായത്ത്  തിരിച്ചയച്ചതിനെതിരെ  സംസ്ഥാന ഏകജാലക സംവിധാനത്തിൽ കമ്പനി  ഹർജി സമർപ്പിച്ചിരുന്നു.  15 കോടി രൂപയുടെ മുകളിലുള്ള വ്യവസായങ്ങൾക്ക് ലൈസൻസ് ലഭ്യമാക്കാനായാണ്  സംസ്ഥാന ഏകജാലക സമിതി ചേരുക.   കലക്ടറേറ്റിൽ  നടത്തിയ ഹിയറിങ്ങിൽ  ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതിനാൽ വിഷയം പരിഗണിച്ചിരുന്നില്ല.  
സർക്കാർ സ്ഥലത്തെ പൊതു കുടിവെള്ള ടാങ്ക് കമ്പനി  കൈയേറി പൊളിച്ചതിനെതിരെ നാല-ാം വാർഡ് ആക‌്ഷൻ കൗൺസിൽ നൽകിയ കേസും ഹൈക്കോടതിയിൽ നിലവിലുണ്ട്.  ഈ കേസുകളിൽ തീരുമാനമാകുന്നതിനുമുമ്പ‌്  പിൻവാതിലിലൂടെ ലൈസൻസ് സംഘടിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top