25 June Tuesday

വേദിക ഫെസ്റ്റ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

 

കുറ്റ്യാടി
നരിക്കൂട്ടുംചാൽ വേദിക വായനശാല ഫെസ്റ്റ് - മേളം' 19 സമാപിച്ചു.ഫെസ്റ്റിനോടനുബന്ധിച്ച് വേദിക കലാക്ഷേത്രത്തിൽ നിന്നും നൃത്ത പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സുസ്മിതാ ബഹത്തെറ ഗസലും നടന്നു. വൃക്ക ദാനം ചെയ്ത കെ എം വിജീഷ് കുമറിനെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. ഫെസ്റ്റ് വയലാർ അവാർഡ് ജേതാവ്‌  യു കെ കുമാരൻ ഉദ്ഘാടനം ചെയ്‌തു.
ജെഡി ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി എൻ ബാലകൃഷ്‌ണൻ, കെ പി ശ്രീധരൻ, കെകെ ഗിരീഷ്, എസ് ജെ സജീവ് കുമാർ, പി കെ സുരേഷ്, ടി സുരേഷ് ബാബു, കെ കെ രവീന്ദ്രൻ, എം കെ അബ്ദുറഹ്മാൻ, പി പി ദിനേശൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top