19 January Sunday

പൗരത്വബില്ലിനെതിരെ നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

 മുക്കം

മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന  പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധം. ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖലാ കമ്മിറ്റി  നേതൃത്വത്തിൽ ബിൽ കത്തിച്ചു.  പോസ്റ്റ് ഓഫീസിന് മുന്നിൽ ചേർന്ന പരിപാടി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ പി  ജാഫർ ഷെരീഫ് ഉദ്ഘാടനംചെയ്തു. എം വി വൈശാഖ്, ആദർശ് ജോസഫ് , കെ എം ഫാരിസ്  എന്നിവർ സംസാരിച്ചു.
എസ്‌എഫ്ഐ തിരുവമ്പാടി ഏരിയാ കമ്മിറ്റി  സംഘടിപ്പിച്ച പ്രതിഷേധം ഏരിയാ സെകട്ടറി ജോസഫ് വി സോജൻ ഉദ്‌ഘാടനംചെയ്തു. റാഷിദ്‌ നീലേശ്വരം അധ്യക്ഷനായി.  മുഹമ്മദ് ഫാരിസ്, സനഫ്, എം ഷിജിൽ  അവിനാശ് എന്നിവർ സംസാരിച്ചു.
പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കുന്ന ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്ഐ തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മുക്കത്ത്  പൗരത്വ ബില്ല് കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. 
 എസ്‌എഫ്ഐ തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോസഫ് വി സോജൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് റാഷിദ്‌ നീലേശ്വരം അധ്യക്ഷനായി.  മുഹമ്മദ് ഫാരിസ്, സനഫ്, എം ഷിജിൽ,  അവിനാഷ്‌ എന്നിവർ സംസാരിച്ചു.
സിഐടിയു മുക്കം നഗരസഭ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കരട് ബില്ലിന്റെ പകർപ്പ് കത്തിച്ചു. സിഐടിയു ഏരിയാ ട്രഷറർ  എം വി കൃഷ്ണൻകുട്ടി ഉദ്ഘാടനംചെയ്തു. പി ടി  ബാബു അധ്യക്ഷനായി. കെ ടി ബിനു, പി ലസിത, കെ ബാബു, സുരേഷ്, ജലീൽ ചോണാട് എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.  ജില്ലാ കമ്മിറ്റി അംഗം വി ലിജു ഉദ്‌ഘാടനം ചെയ്തു. എം വി യുവേഷ് അധ്യക്ഷനായി.
 സിപിഐ എം കൊടുവള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടത്തി. കെ ബാബു, കെ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ഈങ്ങാപ്പുഴയിൽ  കെസി വേലായുധൻ, എം ഇ ജലീൽ, വിജയകുമാർ എന്നിവർ സംസാരിച്ചു
സിപിഐ എം മടവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരാമ്പ്രത്ത് നടത്തിയ പ്രതിഷേധത്തിൽ പി കോരപ്പൻ, എ പി നസ്തർ, എം ത്രിവിക്രമൻ എന്നിവർ സംസാരിച്ചു.  ഓമശേരിയിൽ  ഏരിയാ കമ്മിറ്റി അംഗം കെ കെ രാധാകൃഷ്ണൻ, ഓമശേരി ലോക്കൽ സെക്രട്ടറി ഒ കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.
ഐ എൻ എൽ പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധത്തിൽ  ജില്ലാ സെക്രട്ടറി നാസർ കൈതപ്പൊയിൽ , എം  എസ് അബ്ദുള്ളക്കോയ തങ്ങൾ, അമ്പുടു ഗഫൂർ എന്നിവർ സംസാരിച്ചു.
പേരാമ്പ്ര 
ജനങ്ങളെ വർഗീയമായി വേർതിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. വി കെ പ്രമോദ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി എസ് പ്രവീൺ അധ്യക്ഷനായി. ടി സി ജിപിൻ, സി കെ രൂപേഷ്, വി കെ അമർഷാഹി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം എം ജിജേഷ് സ്വാഗതവും കെ പ്രിയേഷ് നന്ദിയും പറഞ്ഞു.
ബാലുശേരി
ഡിവൈഎഫ് ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.  ആർകെ ഫെബിൻലാൽ ഉദ്ഘാടനംചെയ്തു. രജീഷ് ഓഞ്ഞിൽ അധ്യക്ഷനായി.  കെ ആർ ജിതേഷ്,  കെ ജിഅരുൺ,  ടി കെ രാഗേഷ് , പ്രവീൺ സെബാസ്റ്റ്യൻ,പ്രേംജിത്ത് അശോക് എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ ബാലുശേരി ബ്ലോക്ക് കമ്മിറ്റി ബാലുശേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ് ഉദ്ഘാടനം ചെയ്തു. ടി സരുൺ അധ്യക്ഷനായി. സബീഷ് ആലോക്കണ്ടി, കെ ആർ ജിതേഷ്, പി കെ സുർജിത്ത്, എസ് എസ് അതുൽ എന്നിവർ സംസാരിച്ചു. ടി കെ സുമേഷ് സ്വാഗതം പറഞ്ഞു.
കക്കോടി 
പൗരന്മാരെ മതാടിസ്ഥാനത്തിൽ വേർതിരിക്കന്ന കേന്ദ്ര സർക്കാരിന്റെ പൗരത്വബില്ലിനെതിരെ സിപിഐ എം മടവൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആരാമ്പ്രത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയാ കമ്മിറ്റിയംഗങ്ങളായ പി കോരപ്പൻ, എ പി നസ്‌തർ, ലോക്കൽ സെക്രട്ടറി എം ത്രിവിക്രമൻ, കെ കെ ഭാസ്കരൻ, കെ ബാലൻ, മുഹമ്മദ് ആരാമ്പ്രം, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കുന്നമംഗലം
കുറ്റിക്കാട്ടൂർ പോസ്റ്റ് ഓഫീസിലേക്ക്‌  ഡിവൈഎഫ്ഐ കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പരിപാടി  ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അബിജേഷ്‌  ഉദ്ഘാടനം ചെയ്തു. കെ രഞ്ജിത്ത്, പി പി ഷിനിൽ, സഹന, ശോഭേഷ് എന്നിവർ സംസാരിച്ചു.
പയ്യോളി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ പ്രതിഷേധമിരമ്പി. ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പയ്യോളിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. 
ബ്ലോക്ക് സെക്രട്ടറി എ കെ ഷൈജു ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്  പി  അനൂപ് അധ്യക്ഷനായി. ടി നിത്തു, അജയഘോഷ് എന്നിവർ സംസാരിച്ചു. കെ കെ രജീഷ് സ്വാഗതം പറഞ്ഞു.  സിപിഐ എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടിയില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനംചെയ്തു. 
ആർ വിശ്വൻ അധ്യക്ഷനായി. ബിജു കളത്തിൽ, ടി ഷീബ, സി ലക്ഷ്മി, ഡി ദീപ, എ ഉണ്ണികൃഷ്ണൻ, പി കെ സത്യൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top