15 October Tuesday

ലോട്ടറി തൊഴിലാളികൾ 15ന് ടെലിഫോൺ എക‌്സ‌്ചേഞ്ച‌് മാർച്ച‌് നടത്തും

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ലോട്ടറി സംരക്ഷണ സമിതി ജില്ലാ കൺവൻഷൻ പി ആർ ജയപ്രകാശ‌് ഉദ‌്ഘാടനം ചെയ്യുന്നു

ബത്തേരി
ഭാഗ്യക്കുറികൾക്ക് ജിഎസ്ടി നിരക്ക് ഏകീകരിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്   15ന് കൽപ്പറ്റ ടെലിഫോൺ എക‌്സ‌്ചേഞ്ച‌് മാർച്ച‌് നടത്താൻ ലോട്ടറി സംരക്ഷണ സമിതി  ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പുകാരുടെ ആവശ്യപ്രകാരമാണ് എല്ലാ ലോട്ടറികൾക്കും ഒരേ നികുതി നിരക്ക് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നത്. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗം വിഷയം അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്‌. നികുതി നിരക്ക് വർധിപ്പിച്ച് ഏകീകരിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇത് സംസ്ഥാന ഭാഗ്യക്കുറിയെ പ്രതികൂലമായി ബാധിക്കും. നികുതി നിരക്ക് ഏകീകരിക്കരുതെന്നാവശ്യപ്പെട്ട് 15ന് നടത്തുന്ന കൽപ്പറ്റ ടെലിഫോൺ എക‌്സ‌്ചേഞ്ചിലേക്ക‌്  നടത്തുന്ന മാർച്ചിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് കൺവൻഷൻ അഭ്യർഥിച്ചു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോഡ് ചെയർമാൻ പി ആർ ജയപ്രകാശ് കൺവൻഷൻ ഉദ‌്ഘാടനം ചെയതു. ഷിബു പോൾ അധ്യക്ഷനായി. ടി എസ് സുരേഷ്, ഭുവനചന്ദ്രൻ, എസ്‌ പി രാജവർമ്മൻ, എം കെ ശ്രീധരൻ, പി എസ‌്  ബിജു, ടി ജയരാജ്, പി കെ അലവിക്കുട്ടി, ജിനീഷ്, രാമൻ നായർ, വി ജെ ഷിനു എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top