13 December Friday

ചെങ്ങോടുമല സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് വിദ്യാർഥികളുടെ കത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 പേരാമ്പ്ര 

കരിങ്കൽ ഖനന ഭീഷണി നേരിടുന്ന പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം ഇ  ഡിവിഷനിലെ വിദ്യാർഥികളാണ് പഠനപ്രവർത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ഇംഗ്ലീഷിൽ കത്ത് തയ്യാറാക്കിയത്. പത്താം തരത്തിൽ ഇംഗ്ലീഷിലെ ഒന്നാം പാഠം പരിസ്ഥിതിയെക്കുറിച്ചുള്ളതാണ്. സ‌്കൂൾ തുറക്കുന്ന ദിവസം   പരിസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി കുട്ടികൾക്ക‌് കത്ത‌് എഴുതിയിരുന്നു.  ഇതിനെ തുടർന്ന് വിദ്യാർഥികൾ  എഴുതിയ കത്തിലാണ് ചെങ്ങോടുമലയും സ്ഥാനം പിടിച്ചത്. 
ജൈവവൈവിധ്യത്തിന്റെ കലവറയായ മലയെ സംരക്ഷിക്കണമെന്നാണ‌് കുട്ടികളുടെ ആവശ്യം. മല നശിച്ചാൽ പ്രദേശത്തെ നൂറുകണക്കിനാളുകൾ കുടിവെള്ള ക്ഷാമം നേരിടുമെന്നും വിദ്യാർഥികളുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.  പ്രധാനാധ്യാപിക തങ്കമ്മ മാത്യു, വിദ്യാർഥികളായ എസ് ആർ സായന്ത്, എസ് ദേവഗംഗ, അയന ബാലഗോപാൽ, സഞ‌്ജയ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ്  വിദ്യാർഥികൾ കത്തയച്ചത്.
പ്രധാന വാർത്തകൾ
 Top