27 May Monday

ഇടതുപക്ഷമില്ലാത്ത പാർലമെന്റിൽ ജനാധിപത്യത്തിന്റെ നിലവിളി ഉയരും

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
നാദാപുരം 
ഫാസിസ്റ്റ‌് ശക്തികൾ ഭരണം കൈയാളുന്ന കാലത്ത് ഇടതുപക്ഷമില്ലാത്ത പാർലമെന്റിൽ  ജനാധിപത്യത്തിന്റെ നിലവിളി ഉയരുമെന്ന‌് എഴുത്തുകാരൻ കെ പി രാമനുണ്ണി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയുടെ വാഗ്ദാന ലംഘനത്തിനെതിരെ ജ്വാല ലൈബ്രറി സംഘടിപ്പിച്ച  ‘വഞ്ചനയ്‌ക്കെതിരെ നാട്ടുവിചാരണ’ വരിക്കോളിയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.   
എം പി ഭാസ്കരൻ അധ്യക്ഷനായി. സി കെ നിജേഷ്, എം ചന്ദ്രൻ, എസ് ആർ സൂരജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top